പ്രത്യാശയുടെ വെണ്‍ചിറകു വിരിച്ച് മറ്റൊരു ക്രിസ്തുമസ് കാലം കൂടി വന്നെത്തിക്കഴിഞ്ഞു. മഞ്ഞണിഞ്ഞ മരച്ചില്ലകളില്‍ വര്‍ണ്ണനക്ഷത്രങ്ങള്‍ തൂക്കി, സുന്ദരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
കരോള്‍ഗാനത്തിന്‍റെ അകമ്പടിയുമായി ഡിസംബര്‍മഞ്ഞിനെ കീറിമുറിച്ച് സമ്മാനവുമായി ക്രിസ്തുമസ് അപ്പൂപ്പന്‍ വരുന്നതും കാത്ത് കുഞ്ഞുങ്ങള്‍ കാത്തിരിക്കുകയാണ്. ലോകനന്മയ്ക്കായി
യേശുദേവന്‍ അവതരിച്ചതിന്‍റെ സന്തോഷം പങ്കിടാന്‍ അമ്മമാര്‍ അടുക്കളയില്‍ ക്രിസ്തുമസ് വിഭവങ്ങളുമായി തയ്യാറായിക്കഴിഞ്ഞു. നിങ്ങളുടെ ക്രിസ്തുമസിന് കൂടുതല്‍ രുചിയേകാന്‍ ടേസ്റ്റ് ഓഫ് കേരള എത്തുന്നു, ക്രിസ്തുമസ് രുചികളുടെ മേളവുമായി.......
| പ്ലം കേക്ക് |
| |
| ക്രിസ്തുമസ് ആഘോഷത്തില്‍ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ക്രിസ്തുവിന്‍റെ ജനനം ആഘോഷിക്കാന്‍ രുചിയൂറും കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കി അയല്‍വീടുകളിലും ബന്ധുജനങ്ങള്‍ക്കും നമ്മള്‍ സമ്മാനിക്കാറുണ്ട്.സാധാരണയായി പ്ലം കേക്കുകളാണ് ക്രിസ്തുമസിന് തയ്യാറാക്കാറുള്ളത്. പാരമ്പര്യരീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ വൈനും തനത് ചേരുവകളും ചേര്‍ത്ത് കനല്‍ച്ചൂളയില്‍ തയ്യാറാക്കാവുന്ന പ്ലം കേക്കാണ് ടേസ്റ്റ് ഓഫ് കേരള അവതരിപ്പിക്കുന്ന ക്രിസ്തുമസ് സെഷ്യല്‍ വിഭവം. |
 |
| കൂടുതല്‍ അറിയാന്‍ |
|
| |
വറത്തരച്ച മട്ടന്‍കറി
|
 |
ക്രിസ്തുമസ് വിരുന്നില്‍ നോണ്‍വെജ് വിഭവങ്ങളാണ് പ്രധാനം, അതില്‍ തന്നെ മട്ടന്‍,പോര്‍ക്ക്, താറാവ് എന്നിവയ്ക്കാണ് കൂടുതല്‍ പ്രിയം. നടി ബീന ആന്‍റണിക്കും ഭര്‍ത്താവ് മനുവിനും വളരെ ഇഷ്ടപ്പെട്ട വിഭവമാണ് വറത്തരച്ച മട്ടന്‍ കറി. ക്രിസ്തുമസ് പോലുള്ള വിശേഷദിവസങ്ങളില്‍ ഒരുക്കാവുന്ന ഒരു സ്പെഷ്യല്‍ കൂടിയാണിത്. പാലപ്പത്തിന്‍റെ കൂടെ കഴിക്കുമ്പോഴാണ് ഈ മട്ടന്‍കറി ഏറ്റവും രുചികരം. മണ്‍ചട്ടിയില്‍ തയ്യാറാക്കുന്നഈ സവിശേഷ വിഭവത്തിന് മനു നല്‍കിയ പേരാണ് 'എംഎംസി' അഥവാ 'മണ്‍ചട്ടി മട്ടന്‍'. |
| കൂടുതല്‍ അറിയാന്‍ |
|
| |
| |
| |
|
|