സേറ
|
|
കാറ്റില്‍ പറന്നുയരുന്ന ചുരുണ്ട മുടിയിഴകളെ ഒരു കൈ കൊണ്ട് മാടിയൊതുക്കി , ചുണ്ടില്‍ വിരിഞ്ഞ് നില്ക്കുന്ന പുഞ്ചിരിയുമായി ബൈക്കില്‍ സേറ വരുന്നു, ടേസ്റ്റ് ഓഫ് കേരളയുടെ പുതിയ കലവറ സൂക്ഷിപ്പുകാരിയായ്..
ബാംഗ്ളൂര്‍ ക്രൈസ്റ്റ് കോളജില്‍ അവസാന വര്‍ഷ മീഡിയ സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയാണ് സേറ. കൊച്ചിക്കാരിയായ സേറയ്ക്ക് വീട്ടില്‍ പപ്പയും മമ്മയും അനുജത്തിയുമാണ് ഉള്ളത്. ഫോട്ടോഗ്രാഫിയിലും പോര്‍ട്ട്ഫോളിയോ നിര്‍മ്മാണത്തിലും തല്പരയാണ്.
പപ്പയുടെയും മമ്മയുടെയും പ്രിയപുത്രിയായ സേറയ്ക്ക് സ്വന്തം വഴി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് നിയന്ത്രണങ്ങളും പരിധികളും എല്ലാ കാര്യത്തിലും അവര്‍ നിശ്ചയിച്ചിട്ടുണ്ട്. ആ പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുതന്നെ തന്‍റെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് സേറ.
ബൈക്ക് റൈഡിംഗ് ഹോബിയാണ് കൊച്ചിക്കാരി പേളി മാണിയെ ടേസ്റ്റ് ഓഫ് കേരളയുടെ സ്വന്തം സേറയാക്കിയത്. ഭക്ഷണം കഴിക്കാനും വിവിധതരം ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും ആഗ്രഹമുള്ള കൂട്ടത്തിലാണ് സേറ. |
 |
| |
|
ടേസ്റ്റ് ഓഫ് കേരള സേറയുടെ വാക്കുകളില്‍...
ഓരോ ഭക്ഷണത്തിനും അതിന്‍റേതായ രുചിയുണ്ട്. ചില വിഭവങ്ങള്‍ രുചിക്കുമ്പോള് തന്നെ നമുക്കിഷ്ടമാകും. മറ്റുചിലത് ഒന്നിലേറെ തവണ കഴിച്ചാലേ യഥാര്‍തഥരുചി മനസിലാകൂ. അതുകൊണ്ട് ഒരു ഭക്ഷണവും ഒരിക്കലും വേണ്ട എന്നു പറയരുത്. മാത്രമല്ല രുചിവൈവിധ്യം അറിയാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കുകയും അരുത്.
രാജ് കലേഷിന് പകരം ഞാനോ എന്ന് ചിന്തിച്ചപ്പോള്‍ ആദ്യം പേടിയാണ് തോന്നിയത്. പിന്നീട് എന്‍റെ കഴിവ് തെളിയിക്കാനുള്ള ഒരു വെല്ലുവിളിയായിട്ട് ഞാനത് ഏറ്റെടുത്തു. ആദ്യമായിട്ടാണ് ഒരു പ്രോഗ്രാമിന്‍റെ അവതാരകയായിട്ട് എത്തുന്നത്. അമൃത ടിവിയുടെ ടേസ്റ്റ് ഓഫ് കേരള ഇപ്പോള് തന്നെ വളരെ പോപ്പുലറായ പ്രോഗ്രാമാണ്.ഇനിയുള്ള സേറ സ്റ്റൈല് പ്രേക്ഷകര് ഇഷ്ടപ്പെടുമെന്നുതന്നെയാണ് എന്റെ പ്രത്യാശ. പ്രോഗ്രാമിന്റെ വിജയത്തിനായി എന്റെ കഴിവുകള് ഞാന് വിനിയോഗിക്കും.
|
|
|